Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു



പാഠപുസ്തകങ്ങളില്‍  ചരിത്രത്തെ വികലമാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. മുത്തോലി കവലയില്‍ നിന്നും പാലാ ളാലം പാലം ജംഗ്ഷന്‍ വരെയാണ് ജാഥ സംഘടിപ്പിച്ചത്.  ഓള്‍ കേരളാ പ്രൈവറ്റ് കോളേജ് റ്റീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പോള്‍ വി. കാരംതാനം, കെ.എസ്.ടി.എ ജില്ലാ എക്‌സി. കമ്മറ്റിയംഗം കെ രാജകുമാര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി. സമാപന സമ്മേളം സിപിഎം ഏരിയ സെക്രട്ടറി പി.എം ജോസഫ് ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments