കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ മേയ് 13 ന് പാലായില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും. KSTA സംസ്ഥാന പ്രസിഡന്റ് സി സുദര്‍ശനന്‍ അധ്യക്ഷനായിരിക്കും. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജി രാജമ്മ മുഖ്യാതിഥിയായിരിക്കും. ചികിത്സാ ധനസഹായ വിതരണം നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ നിര്‍വഹിക്കും. വക്കച്ചന്‍ മറ്റത്തില്‍ വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വഹിക്കും. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകടിയേല്‍, എംവി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി KN ദേവരാജന്‍, ജില്ലാ പ്രസിഡന്റ് O. M ജോണ്‍, കെ.വി നിത്യാനന്ദറാവു, T.D ബാബു, OM സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments