കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ പാലായില്‍ നടന്നു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റ്യന്‍ നിര്‍വഹിച്ചു. KSTA സംസ്ഥാന പ്രസിഡന്റ് സി. സുദര്‍ശനന്‍ അധ്യക്ഷനായിരുന്നു. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജി രാജമ്മ മുഖ്യാതിഥിയായിരുന്നു. ചികിത്സാ ധനസഹായ വിതരണം നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ നിര്‍വഹിച്ചു. മുന്‍ എംപി വക്കച്ചന്‍ മറ്റത്തില്‍ വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. വ്യാപാരി വ്യസായി സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകടിയേല്‍, എം.വി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി കെ.എന്‍ ദേവരാജന്‍, ജില്ലാ പ്രസിഡന്റ് O.Mജോണ്‍, KV നിത്യാനന്ദറാവു, TD ബാബു, O.M സുരേന്ദ്രന്‍, തോട്ടയ്ക്കാട് മോഹന്‍ദാസ്, സുരേഷ് കുമാര്‍ Pv, ജേക്കബ് P, ശ്യമളാമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. തയ്യല്‍ തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികളുണ്ടാവണമെന്ന് സംസ്ഥാന കണ്‍വന്‍ഷന്‍ ആവശ്യപ്പട്ടു. തയ്യല്‍ തൊഴിലാളി ക്ഷേമനിധി പരിഷ്‌കരിച്ച് ആനുകൂല്യങ്ങള്‍ ലഭ്യക്കാന്‍ നടപടി വേണമെന്നും കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അംശാദായം 150 ശതമാനമായി വര്‍ധിച്ചെങ്കിലും ആനുകൂല്യങ്ങള്‍ ആനുപാതികമായി വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള KSTA അംഗങ്ങള്‍പങ്കെടുത്തു.





0 Comments