Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ മീനച്ചില്‍ താലൂക്ക് തല കലാമത്സരം " അരങ്ങ് 2023 " നടന്നു.



കുടുംബശ്രീ മീനച്ചില്‍ താലൂക്ക് തല കലാമത്സരം അരങ്ങ് 2023, കൊഴുവനാല്‍ സെന്റ് ജോണ്‍സ് നെപുംസ്യാന്‍സ് ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ നടന്നു. കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ് അദ്ധ്യക്ഷയായിരുന്നു.  ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന 'ചുവട് 2023' ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.  24 സിഡിഎസ് കളിലെ  എ.ഡി.എസ്, സി.ഡി.എസ് തല മത്സരങ്ങളില്‍ വിജയികളായവരാണ് താലൂക്ക് തലത്തില്‍ മത്സരാര്‍ത്ഥികളായി എത്തിയത്. കൊഴുവനാല്‍ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ രമ്യാ രാജേഷ്  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി., വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമ്യാ രാജേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു തോമസ്,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി  ചെയര്‍പേഴ്‌സണ്‍  സ്മിതാ വിനോദ്, , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആലീസ് ജോയി, ആനീസ് കുര്യന്‍,   മഞ്ചു ദിലീപ് , അഡ്വ. അനീഷ് ജി.,  ഗോപി കെ.ആര്‍., ജോസഫ് പി.സി.,   മെര്‍ലി ജെയിംസ്, ലീലാമ്മ ബിജു, കുടുംബശ്രീ ചാര്‍ജ്ജ് ഓഫീസര്‍ ലൗജിന്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments