കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല കലോത്സവം അരങ്ങ് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്നു. ADS തലത്തിലും, താലൂക്ക് തലത്തിലും നടന്ന മത്സരങ്ങളില്‍ വിജയികളായവരാണ് ജില്ലാതല മത്സരത്തില്‍പങ്കെടുത്തത്. ഒരുമയുടെ പഴമ എന്നു പേരിട്ട മത്സര പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിര്‍വഹിച്ചു. ജില്ലാതല മത്സരത്തില്‍ വിജയിക്കുന്നവര്‍ ജൂണ്‍ 2, 3, 4 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കും. നാടോടി നൃത്തം, നാടന്‍പാട്ട്, കവിത, പ്രസംഗം, തിരുവാതിര, മിമിക്രി, പെന്‍സില്‍ ഡ്രോയിംഗ് തുടങ്ങിയ വൈവിധ്യമാര്‍ന്ന മത്സരങ്ങളാണ് നടന്നത്.





0 Comments