മാത്തന്‍കുന്ന് മഹാകുടുംബയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം തോമസ് ചാഴിക്കാടന്‍ MP ഉദ്ഘാടനം ചെയ്തു. കുടുംബയോഗം വൈസ് പ്രസിഡന്റ് വര്‍ക്കി ജോസഫ് മണ്ണഞ്ചേരി അദ്ധ്യക്ഷനായിരുന്നു. കുടുംബയോഗം മുന്‍ പ്രസിഡന്റ് . എന്‍.എസ്. മാത്യു ഒഴുവക്കണ്ടം, അതിരമ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിജു വലിയമല, സെലിന്‍ ജോസഫ് മാത്തശ്ശേരി, ജെസ്സി സോജന്‍ ഒഴുവക്കണ്ടം ,മോന്‍സ് ജോസഫ് കോട്ടേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് കുടുംബയോഗം സെക്രട്ടറി മാത്യു ജോസഫ് മാത്തശ്ശേരിയും കണക്ക്-ബഡ്ജറ്റ് എന്നിവ റോബി മാത്യു മാത്തന്‍കുന്നേലും അവതരിപ്പിച്ചു. 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയും വിവാഹം കഴിഞ്ഞ് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികളേയും ആദരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നുംഉണ്ടായിരുന്നു.





0 Comments