കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. യജ്ഞവേദിയിലേക്കുള്ള കൃഷ്ണവിഗ്രഹം ഞായറാഴ്ച വൈകീട്ട് മണ്ണയ്ക്കനാട് ചിറയില്‍ ഗണപതി ക്ഷേതത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചു. തുടര്‍ന്ന് ദീപ പ്രകാശനം നടന്നു. യജ്ഞാചാര്യന്‍ തെക്കേടം നാഗരാജന്‍ നമ്പൂതിരി ഭാഗവത മാഹാത്മ്യ പാരായണവും, പ്രഭാഷണവും നടത്തി. സപ്താഹ യജ്ഞത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച കുന്തീസ്തുതി, ഭീഷ്മസ്തുതി, വരാഹാവതാരം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു.





0 Comments