പെണ്‍കരുത്തില്‍ കുളം നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് നീണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കുളം നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രദീപ്കുമാര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പമ്മ തോമസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കു ചേര്‍ന്നു. നൂറു ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ആയിരം കുളങ്ങളുടെ നിര്‍മ്മാണവും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാ ണ്നടക്കുന്നത്.





0 Comments