ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയ ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ കുറിച്ചിത്താനം ജയകുമാറിനെ കുറിച്ചിത്താനം പി ശിവരാമപിള്ള മെമ്മോറിയല്‍ പീപ്പിള്‍സ് ലൈബ്രറി ആദരിച്ചു. സുപ്രസിദ്ധ തുള്ളല്‍ക്കലാകാരന്‍ കലാമണ്ഡലം ജനാര്‍ദനന്റെ മകനായ ജയകുമാര്‍, അച്ഛന്റെ കലാപാരമ്പര്യം മുഴുവന്‍ ഉള്‍ക്കൊണ്ട്, നിരന്തരമായ തപസ്യയിലൂടെയും കഠിനാദ്ധ്വാനം കൊണ്ടും തുള്ളല്‍ പ്രസ്ഥാനത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. കുറിച്ചിത്താനം പിഎസ്പിഎം ലൈബ്രറി അറിവരങ്ങില്‍ ചേര്‍ന്ന അനുമോദന യോഗം ഉദ്ഘാടനം ചെയ്ത ഉഴവൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍ ഗിന്നസ് ജേതാവിനെ ആദരിച്ചു. പ്രസിഡന്റ് ബാബു എന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു. ലൈബ്രറി സെക്രട്ടറി എം.കെ രാജന്‍, പഞ്ചായത്തംഗം ജോസഫ് ജോസഫ് , എം.എസ് ഗിരീശന്‍ നായര്‍, അനിയന്‍ തലയാറ്റും പിള്ളി, റ്റി.ജെ മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കല്യാണ സൗഗന്ധികത്തിലെ വരികള്‍ ചൊല്ലി ഭാവാഭിനയം നടത്തി കുറിച്ചിത്താനം ജയകുമാര്‍ മറുപടിപ്രസംഗം നടത്തി.





0 Comments