Breaking...

9/recent/ticker-posts

Header Ads Widget

വനിതകളുടെ കഥകളി അരങ്ങേറ്റം നടന്നു



കുറിച്ചിത്താനത്ത്  വനിതകളുടെ കഥകളി അരങ്ങേറ്റം നടന്നു. കുറിച്ചിത്താനം പൂതൃക്കോവിലില്‍ ഭാഗവത സപ്താഹ യജ്ഞത്തിന്റെ 5-ാം ദിവസമായ വ്യാഴാഴ്ച വൈകീട്ട് യജ്ഞ ശേഷമാണ് കഥകളി അരങ്ങേറ്റം പുറപ്പാട് നടന്നത്. കഥകളി പഠിക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ല എന്ന സന്ദേശവുമായാണ് വനിതകള്‍ കലാമണ്ഡലം ഭാഗ്യനാഥിന്റെ ശിക്ഷണത്തില്‍ കഥകളിരംഗത്തേക്ക് കടന്നു വന്നത്. ശൈലജ കേശവന്‍,  ശാലിനി മോഹന്‍,  മമത ഹരികുമാര്‍, സുമിത രാജേഷ് , മായാ നായര്‍ , അജിത് കുമാര്‍ എന്നിവരാണ് കഥകളി അരങ്ങിലെത്തിയത്. അരങ്ങേറ്റത്തിനു ശേഷം  നാട്യമണ്ഡലം കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കിരാതം കഥകളി അവതരണവും നടന്നു.




Post a Comment

0 Comments