കുറിച്ചിത്താനം പാറക്കുടിയില്‍ കൊട്ടാരത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ഭഗവതിയുടെയും യക്ഷിയുടെയും ശാസ്താവിന്റെയും കളമെഴുതി കളംപൂജ, കളമെഴുത്തുപാട്ട് എന്നിവ നടന്നു. വൈകീട്ട് വിശേഷാല്‍ ദീപാരാധന, താലമെഴുന്നള്ളിപ്പ് എന്നിവയും നടന്നു. മേല്‍ശാന്തി രഞ്ജീഷ് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. യക്ഷി ഭഗവതി ശാസ്താ പ്രതിഷ്ഠകളും ജൈവവൈവിധ്യങ്ങള്‍ നിറഞ്ഞ സര്‍പ്പക്കാവുമുള്ള പുരാതന ക്ഷേത്ര സങ്കേതത്തില്‍ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളൊടെ നടന്ന ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. പാറക്കുടിയില്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ MS ഗിരീശന്‍ നായര്‍, ശിവരാമന്‍ നായര്‍, ജയ പ്രകാശ് തുടങ്ങിയവര്‍നേതൃത്വംനല്‍കി.


.webp)


0 Comments