Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് ഞായറാഴ്ച തുടക്കമാകും.



കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് ഞായറാഴ്ച തുടക്കമാകും.  ഒന്നാമത്തെയും 25-ാമത്തെയും അഖില ഭാരത ഭാഗവത സത്രങ്ങള്‍ക്ക് വേദിയൊരുക്കിയ കുറിച്ചിത്താനം പൂതൃക്കോവിലില്‍ അരനൂറ്റാണ്ടു മുന്‍പ് ആദ്യ സപ്താഹ യജ്ഞം നടത്തിയത് ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയായിരുന്നു. ഈ വര്‍ഷത്തെ വൈശാഖ സപ്താഹയജ്ഞം നടത്തുന്നത് തെക്കേടം നാഗരാജന്‍ നമ്പൂതിരിയാണ്. ഞായറാഴ്ച വൈകീട്ട് സപ്താഹ വേദിയിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹം മണ്ണയ്ക്കനാട്  ചിറയില്‍ ഗണപതിക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി എത്തിക്കും. തുടര്‍ന്ന് ഭദ്രദീപ പ്രകാശനം, ഭാഗവത മാഹാത്മ്യ പരായണം എന്നിവ നടക്കും തിങ്കളാഴ്ച രാവിലെ 6.15  മുതല്‍ ഭാഗവത പാരായണം ആരംഭിക്കും. വൈകീട്ട് നോക്കുവിദ്യ കലാകാരി പത്മശ്രീ പങ്കജാക്ഷി അമ്മയെ ആദരിക്കും. മേയ് 14 ന് സപ്താഹ യജ്ഞംസമാപിക്കും.




Post a Comment

0 Comments