Breaking...

9/recent/ticker-posts

Header Ads Widget

നാളികേരം ഇറക്കുന്നത് തൊഴിലാളികള്‍ യൂണിയന്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ തടഞ്ഞു



അതിരമ്പുഴ മാര്‍ക്കറ്റിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനത്തിലേക്ക് ലോറിയില്‍ എത്തിച്ച നാളികേരം ഇറക്കുന്നത് തൊഴിലാളികള്‍ യൂണിയന്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ തടഞ്ഞു. തൊഴിലാളി യൂണിയനുകളും സംഘടന നേതാക്കളും വ്യാപാരത്തിന് തടസ്സം നില്‍ക്കുന്നതിനെതിരെ  അതിരമ്പുഴ പാറയില്‍ സതീഷ് കുമാര്‍ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് നേടിയെങ്കിലും സാധനസാമഗ്രികള്‍ ഇറക്കുവാന്‍ തൊഴിലാളികളും  നേതാക്കളും സമ്മതിച്ചില്ല. നാളികേരവുമായി എത്തിയ വാഹനം ഇവര്‍ തടഞ്ഞതോടെ  ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും  പോലീസിനും കാര്യക്ഷമമായി പ്രശ്‌നത്തില്‍ ഇടപെടാന്‍ കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതായി  ആരോപിച്ചാണ്   യൂണിയന്‍ നേതാക്കന്മാരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിലേക്ക് എത്തിയ വാഹനം വഴിയില്‍ തടഞ്ഞത്. സതീഷ് കുമാര്‍ അതിരമ്പുഴ നടത്തുന്ന സ്ഥാപനത്തിന് മുന്നില്‍ തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരവും നടത്തി . കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും വ്യാപാരം തടസ്സപ്പെടുത്തുന്ന സാഹചര്യമാണുളളതെന്ന് സതീഷ് കുമാര്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതായി ബന്ധപ്പെട്ട തൊഴിലാളി യൂണിയന്‍ നേതാക്കളുടെ അവകാശവാദവും ശക്തി പ്രാപിക്കുമ്പോള്‍ രണ്ടു വ്യാപാര സ്ഥാപനങ്ങളാണ് അടഞ്ഞു പോകുന്നത്.




Post a Comment

0 Comments