Breaking...

9/recent/ticker-posts

Header Ads Widget

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം- പാലാ നിയോജക മണ്ഡലം റാലിയും, പൊതുസമ്മേളനവും മേയ് 8 ന്



എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് പാലാ നിയോജക മണ്ഡലം റാലിയും പൊതുസമ്മേളനവും മേയ് 8 തിങ്കളാഴ്ച നടക്കും.  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റി ജനപക്ഷ നിലപാടുകളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും വികസനം തടസ്സപ്പെടുത്താനുമാണ് യുഡിഎഫും,ബിജെപിയും ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ജനക്ഷേമ വികസനോന്മുഖ നിലപാടുകള്‍ ജനങ്ങളിലെത്തിച്ചുകൊണ്ടാണ് റാലിയും സമ്മേളനവും നടത്തുന്നതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ജനറല്‍ ആശുപതി ജംഗ്ഷനില്‍ നിന്നും റാലി ആരംഭിക്കും. തുടര്‍ന്ന് ളാലം ജംഗ്ഷനില്‍ വൈകീട്ട് 5 ന് നടക്കുന്ന പൊതുസമ്മേളനം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ബാബു കെ ജോര്‍ജ് അധ്യക്ഷനായിരിക്കും. മന്ത്രിമാരായ വി.എന്‍ വാസവനും,  റോഷി അഗസ്റ്റ്യനും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കും. മുതിര്‍ന്ന സിപിഎം നേതാവ് വൈക്കം വിശ്വന്‍, സിപിഎം ജില്ലാ സെക്രട്ടറി എ.വി റസ്സല്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി ബിനു, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ലോപ്പസ് മാത്യു, വിവിധ എല്‍.ഡി.എഫ് സംഘടനാ നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ, ബെന്നി മൈലാടൂര്‍, കെ.ജി പ്രേംജിത്, സിബി തോട്ടുപുറം, അഡ്വ ഫ്രാന്‍സിസ് തോമസ്, ഷാജി കടമല, പീറ്റര്‍ പന്തലാനി, ഷമീര്‍ അഞ്ചലിപ്പ തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എല്‍.ഡി.എഫ്  നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്,   ബാബു കെ ജോര്‍ജ്,  ലോപ്പസ് മാത്യു, ജോസ് ടോം, ഡോ.തോമസ് കാപ്പന്‍, വി.എല്‍ സെബാസ്റ്റ്യന്‍, ബെന്നി മൈലാടൂര്‍,  മാത്യു  തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments