ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം എമിറേറ്റ്‌സ് പ്രെറ്റി പെറ്റല്‍സും, തലപ്പലം ഗ്രാമപഞ്ചായത്തും സംയുക്തമായി ബ്ലഡ് ഡൊണേഷന്‍ ക്യാമ്പും, സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണയവും നടത്തി. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും ബോധവല്‍ക്കരണ ക്ലാസും നടന്നു. തലപ്പലം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ലയണ്‍സ് യൂത്ത് എംപവര്‍മെന്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ലയന്‍സ് ക്ലബ് ഡിസ്ട്രിക് 318 ബി ഗവര്‍ണര്‍ ഡോ. സണ്ണി വി സക്കറിയ മുഖ്യപ്രഭാഷണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റവും രക്തദാന സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൊച്ചുറാണി ജയ്‌സണ്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കെ.കെ, മെമ്പര്‍മാരായ ജോമി ബെന്നി, ചിത്ര സജി പൊതുപ്രവര്‍ത്തകരായ ഡിജു സെബാസ്റ്റ്യന്‍, ജോ മേക്കാട്ട്, സോമന്‍ നന്ദികാട്ട്, സി. അതിലിറ്റ് , ഡോ. നമിതാ ജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.





0 Comments