പൂഞ്ഞാര്‍ ചേന്നാട് മാളികയ്ക്ക് സമീപം നിയന്ത്രണം വിട്ട ലോറി റോഡിന് സമീപത്തെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുകയറി. കൈതച്ചക്ക കയറ്റി വന്ന ലോറി ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് മതിലില്‍ ഇടിക്കുകയായിരുന്നു. മുണ്ടിയത്ത് കവലയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ അടക്കം 4 പേര്‍ക്ക് പരിക്കേറ്റു. ചേന്നാട് മാളികയില്‍ നിന്നും ചേന്നാട്ടേയ്ക്കുള്ള ഇറക്കത്തിലാണ് അപകടം. ബ്രേക്ക് നഷ്ടമായ ലോറി കുറച്ചുദൂരം ഓടിയശേഷമാണ് ഡ്രൈവര്‍ വാഹനം ഇടിപ്പിച്ചുനിര്‍ത്തിയത്. വന്‍ ദുരന്തമാണ് ഒഴിവായത്. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. മണ്‍ഭിത്തിയില്‍ ഇടിച്ചകയറിയ ലോറിയുടെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.





0 Comments