Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ ക്ഷീര വ്യവസായ സംഘം തയ്യാറാക്കുന്ന " മാഞ്ഞൂര്‍ നെയ്യ് " വിപണനോദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വഹിച്ചു.



മാഞ്ഞൂര്‍ ക്ഷീര വ്യവസായ സംഘം തയ്യാറാക്കുന്ന മാഞ്ഞൂര്‍ നെയ്യ് വിപണനോദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വഹിച്ചു. ശുദ്ധമായ പാലും, പാലുല്‍പന്നങ്ങളും ഉപഭോക്താവിന് ലഭിക്കേണ്ടത് അവകാശമാണെങ്കിലും പലപ്പോഴും പേരില്‍ മാത്രമാണ് ശുദ്ധം കാണാറുള്ളതെന്ന് തോമസ് ചാഴിക്കാടന്‍  എം.പി പറഞ്ഞു. ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും ന്യായമായ വിലയ്ക്ക് പാലും പാലുല്‍പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കുവാനും ക്ഷീര വ്യവസായ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴി സാധ്യമാകുന്നതായും അദ്ദേഹം പറഞ്ഞു. സൊസൈറ്റി ഹാളില്‍ നടന്ന വിപണന സമാരംഭ ചടങ്ങില്‍ ആദ്യ വില്‍പന പ്രസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധിക്ക് നല്‍കി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ പുളിക്കിയില്‍  നിര്‍വഹിച്ചു. ചടങ്ങില്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം നിര്‍മ്മല ജിമ്മി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍. ശാരദ, പഞ്ചായത്തംഗങ്ങളായ ആന്‍സി സിബി, നെല്‍സമ്മ ബിജു, കാണക്കാരി ക്ഷീരസംഘം പ്രസിഡണ്ട് പി.യു. മാത്യു, മാഞ്ഞൂര്‍ മില്‍ക്ക് സൊസൈറ്റി പ്രസിഡണ്ട് ജോസ് ജേക്കബ് കുടിലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്ഷീര സംഘത്തില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി.





Post a Comment

0 Comments