Breaking...

9/recent/ticker-posts

Header Ads Widget

യുഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ



യുഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെട്ടിടനികുതി, രജിസ്‌ട്രേഷന്‍ ഫീസ്, പെര്‍മിറ്റ് ഫീസ്  എന്നിവയില്‍ അടക്കം  പാവപ്പെട്ടവര്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം വര്‍ദ്ധനവ് വരുത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ  നടത്തിയത് . ധര്‍ണ്ണ ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ലൂക്കോസ് മാക്കില്‍ അധ്യക്ഷനായിരുന്നു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. ജോര്‍ജ്, അഡ്വക്കറ്റ് മാനുവല്‍ ,  ജനപ്രതിനിധികളായ ടോമി കാറുകുളും, ലിസി, ബിനോ സക്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments