Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ത്തോമ്മാ ചര്‍ച്ച് റോഡ് റെസിഡന്റ്‌സ് അസോസിയേഷന്റെ പൊതുയോഗം നടന്നു



മാര്‍ത്തോമ്മാ ചര്‍ച്ച് റോഡ് റെസിഡന്റ്‌സ് അസോസിയേഷന്റെ  പൊതുയോഗം  നഗരസഭാ മൊണാസ്ട്രി വാര്‍ഡിലെ  എസ്.ഡി കോണ്‍വെന്റ് അഗതി മന്ദിരത്തില്‍ നടന്നു. വൈസ് പ്രസിഡണ്ട് എം.എസ് സെബാസ്റ്റ്യന്‍ മുണ്ടനോലിക്കല്‍ അധ്യക്ഷനായിരുന്നു.  മുന്‍ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര പൊതുയോഗം ഉദ്ഘാടനം ചെയ്തു. നഗരസഭയില്‍ നിന്നും വിരമിച്ച അസോസിയേഷന്‍ സെക്രട്ടറി ബിജോയ്  മണര്‍കാടിനെയും, അസോസിയേഷനിലെ വൈമാനികനായ ക്യാപ്റ്റന്‍ ഹാരിഷ് എബ്രഹാം കയത്തിന്‍കരയെയും  അനുമോദിച്ചു. ജയ്ക്ക് ജോസഫ് കുന്നത്ത്, കൗണ്‍സിലര്‍ ജോസ്  എടേട്ട്, മദര്‍ സുപ്പീരിയര്‍ സ്റ്റെല്ലാ മാരീസ് , ഡോ. തോമസ്ജോര്‍ജ്പള്ളം എന്നിവര്‍ ആശംസ അറിയിച്ചു. പാലാ ആര്‍.ഡി.ഒ പി.ജി രാജേന്ദ്രബാബു വിശിഷ്ട വ്യക്തികളെ ആദരിച്ചു.




Post a Comment

0 Comments