കോട്ടയം നഗര മധ്യത്തില്‍ രാസ ലഹരി വില്‍പന നടത്തിയ യുവാക്കള്‍ പിടിയില്‍. KSRTC ബസ് സ്റ്റാന്റിനു സമീപം ബൈക്കിലെത്തി MDMA കൈമാറുന്നതിനിടയിലാണ് കൂനന്താനം പുത്തന്‍പുരയ്യ്ക്കല്‍ ഷോണ്‍ കുര്യന്‍, കൂനന്താനം മഞ്ചേരിക്കളം ജോസഫ് സ്‌കറിയ എന്നിവരെ കോട്ടയം എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 3.8 ഗ്രാം MD MA യും ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. പ്രതികള്‍ ഇരുവരും ആഡംബര ബൈക്കുകളില്‍ ചുറ്റി നടന്ന് യുവാക്കള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും രാസലഹരിവില്‍ പന നടത്തിവരുകയായിരുന്നു. വേഷം മാറി എത്തിയ എക്‌സൈസ് സംഘത്തെ കണ്ട് കുതറി ഓടിയ പ്രതികളെ ജീപ്പിലെത്തിയ എക്‌സൈസ് സംഘം കീഴ്‌പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെകടര്‍ P. Y ചെറിയാന്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സബിന്‍ T, പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് കുമാര്‍ D, രാജീവ് R K, രാജീവ് K സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നൂജു ട, സന്തോഷ് T, ശ്യാംകുമാര്‍ ,രതീഷ് കെ നാണു, അ ശോക് ബി.നായര്‍ എന്നിവര്‍പങ്കെടുത്തു.





0 Comments