പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗിക പരാമര്‍ശം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് വല്യാത്ത് കൊട്ടാരം കോളനി ഭാഗത്ത് കല്ലുവെട്ടത്ത് ജോമോന്‍ (48) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവതയോട് ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു. അതിജീവതയുടെ പരാതിയെ തുടര്‍ന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മേലുകാവ് സ്റ്റേഷന്‍ എസ്.എച്ച്.ഒ രഞ്ജിത്ത് കെ.വിശ്വനാഥ്, എസ്.ഐ സനല്‍കുമാര്‍, സി.പി.ഒ മോനിഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ രാമപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


.webp)


0 Comments