Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പെന്‍ഷനേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.



മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പെന്‍ഷനേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. പതിനഞ്ച് ശതമാനം ഡി.ആര്‍, രണ്ട് ഗഡു പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക എന്നിവ  വിതരണം ചെയ്യുക ,സര്‍വകലാശാലകള്‍ക്ക് ശമ്പളം, പെന്‍ഷന്‍ ഫണ്ടിലേക്കുള്ള ഗ്രാന്റ് വര്‍ധിപ്പിക്കുക, മെഡിസെപ്പ് കൊള്ള അവസാനിപ്പിക്കുക  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടിപ്പിച്ച  ഏകദിന പ്രതിഷേധ ധര്‍ണ, കെ.പി.സി.സി സെക്രട്ടറി അഡ്വ .ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.റ്റി.യു.സി കോട്ടയം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പെന്‍ഷണേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ജി. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ച  സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി.പ്രകാശ് , തമ്പി മാത്യു ,എ മുരളീധരന്‍ പിള്ള , ടി.ജോണ്‍സന്‍ , ഇ ആര്‍ അര്‍ജുനന്‍ ,ജോസ് അമ്പലക്കളം ,ജി. കൃഷ്ണ കുമാരി  , പദ്മകുമാരിയമ്മ ,ബീന ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജോസ് മാത്യു , നേതാക്കളായ ഗോപാലകൃഷ്ണന്‍ , മേബിള്‍ എന്‍.എസ് , കെ കാമരാജ് , സുജ എസ് , ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments