മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പെന്‍ഷണേഴ്‌സ് യൂണിയന്റെ രണ്ടാമത് വാര്‍ഷിക സമ്മേളനം ഏറ്റുമാനൂര്‍ നന്ദാവനം ആഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് ജി സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു . ജനറല്‍ സെക്രട്ടറി ജി.പ്രകാശ് , ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ജി.ഗോപകുമാര്‍ , ബ്ലോക്ക് പ്രസിഡന്റ് കെ.ജി ഹരിദാസ് , ബ്ലോക്ക് സെക്രട്ടറി അഡ്വ പി. രാജീവ് ചിറയില്‍, സര്‍വകലാശാല ജീവനക്കാരുടെ സംസ്ഥാന ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്‍ മഹേഷ്, മുന്‍ സിന്‍ഡിക്കേറ്റംഗം ജോര്‍ജ് വര്‍ഗീസ് , എം ജി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജോസ് മാത്യു , പ്രിയദര്‍ശിനി വനിതാ വേദി ചെയര്‍ പേഴ്‌സന്‍ സുജ എസ് , രമേശന്‍ ബി , തമ്പി മാത്യു ,വി. എസ് നാസ്സര്‍ , ജി. കൃഷ്ണ കുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഇ. ആര്‍ അര്‍ജുനന്‍, (പ്രസിഡണ്ട് ) ജി.പ്രകാശ് (ജനറല്‍ സെക്രട്ടറി )എം കെ പ്രസാദ് (ട്രഷറര്‍ )വി.എസ് നാസ്സര്‍ ,തമ്പി മാത്യു (വൈസ് പ്രസിഡന്റുമാര്‍) ജോസ് ജോര്‍ജ് ,കൃഷ്ണ കുമാരി (ജോയിന്റ് സെക്രട്ടറിമാര്‍ ) എന്നിവരെതിരഞ്ഞെടുത്തു.


.webp)


0 Comments