അതിരമ്പുഴയില്‍ മദ്യലഹരിയില്‍ അതിഥി തൊഴിലാളികള്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച ദിശാബോര്‍ഡ് നശിപ്പിച്ചു. ഞായറാഴ്ച രാത്രിയില്‍ അതിരമ്പുഴ - പാറോലിക്കല്‍ റോഡില്‍ ഐക്കരക്കുന്നേല്‍ ജംഗ്ഷനിലാണ് സംഭവം. ജംഗ്ഷനു സമീപമുള്ള സ്ഥാപനത്തിലെ തൊഴിലാളികളാണ് കരുണ റെസിഡന്റ്‌സ് അസോസിയേഷന്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ദിശാബോര്‍ഡ് നശിപ്പിച്ചത്. അഞ്ചംഗ സംഘം സ്ഥാപനത്തില്‍ നിന്ന് ഇറങ്ങി വരുന്നതും ബോര്‍ഡ് നശിപ്പിക്കുന്നതും CCTV യില്‍ പതിഞ്ഞിരുന്നു. പഞ്ചായത്ത് മെംബര്‍ ബേബിനാസ് അജാസ്, കരുണ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും പഞ്ചായത്ത് മെംബറുമായ ജോസ് അമ്പലക്കുളം, അസോസിയേഷന്‍ സെക്രട്ടറി രാജീവ് കുടിലില്‍, എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ താമസിക്കുന്നിടത്ത് എത്തി അവരെ താക്കീത് ചെയ്തു. തൊഴിലാളികള്‍ക്ഷമാപണംനടത്തി.


.webp)


0 Comments