മാതൃദിനത്തോടനുബന്ധിച്ചു ഇപ്കായ് ഗ്രേസ് കെയര്‍ ട്രെയിനിങ് സെന്ററിലെ ഇന്റേണ്‍ഷിപ് വിദ്യാര്‍ത്ഥികളായ കോന്നി എം.എം.എന്‍.എസ്.എസ് കോളേജിലെ ബി.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികള്‍ 'ജനനി' 2023 കമ്യൂണിറ്റി പ്രോഗ്രാം സംഘടിപ്പിച്ചു. കളത്തിപ്പടി ജംഗ്ഷന്‍ മുതല്‍ വടവാതൂര്‍ ജംഗ്ഷന്‍ വരെ വിളംമ്പര ഘോഷയാത്ര നടത്തി. സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ് , അമ്മമാര്‍ക്കുണ്ടാകുന്ന പ്രസവാനന്തര വിഷാദരോഗത്തെ സംബന്ധിച്ചുള്ള തെരുവ് നാടകം എന്നിവയും നടന്നു. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വി.റ്റി സോമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രേസ് കെയര്‍ ട്രെയിനിങ് സെന്റര്‍ കോ-ഡയറക്ടര്‍ റീനാ ജെയിംസ്, സോഷ്യല്‍ വര്‍ക്ക് ട്രെയിനി സെലിന്‍ എന്നിവര്‍ സംസാരിച്ചു. വടവാതൂര്‍ ഗ്രേസ് കെയര്‍ ട്രെയിനിങ് സെന്ററില്‍ 'സ്മൃതിയോരം' റെമിനിസ്സന്‍സ് കോര്‍ണര്‍ പരിപാടിയും അരങ്ങേറും.





0 Comments