CPI സംസ്ഥാന കൗണ്‍സില്‍ ഓഫീസായ MN സ്മാരകത്തിന്റെ നവീകരണത്തിനായി CPI ഏറ്റുമാനൂര്‍ മണ്ഡലം കമ്മറ്റി സമാഹരിച്ച ഫണ്ട് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഏറ്റുവാങ്ങി.. ജനങ്ങളോടുള്ള ഉത്തരവാദിത്വവും കടമയും നിറവേറ്റുവാന്‍ ത്യാഗപൂര്‍ണ്ണമായ സേവനങ്ങള്‍ നടത്തിയിട്ടുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളാണ് MN ഗോവിന്ദന്‍ നായരും ടി.വി തോമസും ി.അച്ചുത മേനോനും പികെവിയുമടക്കമുള്ള CPI നേതാക്കളെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ഹിന്ദുമത പാഠശാല ഹാളില്‍ നടന്ന യോഗത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി വി.വൈ. പ്രസാദ് അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ബി ബിനു, സിപിഐ നേതാക്കളായ അഡ്വക്കറ്റ് ബിനു ബോസ്, യുഎന്‍ ശ്രീനിവാസന്‍, സി വി ചെറിയാന്‍, അബ്ദുല്‍ കരീം, കെ ഐ കുഞ്ഞച്ചന്‍, ജോണ്‍ വി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു





0 Comments