Breaking...

9/recent/ticker-posts

Header Ads Widget

പാലാ മരിയസദനത്തില്‍ മാതൃ ദിനാഘോഷം



പകരം വയ്ക്കാനാവാത്ത സ്‌നേഹമാണ് മാതൃത്വമെന്ന ഓര്‍മ്മപ്പെടുത്തലുമായി പാലാ മരിയസദനത്തില്‍ മാതൃ ദിനാഘോഷം നടന്നു. മരിയസദനത്തിലെ മക്കളും അമ്മമാരും ഒരുമിച്ചാണ് ആഘോഷം നടത്തിയത്. മുമ്പെങ്ങും ഇല്ലാത്ത വിധം അമ്മമാര്‍ മക്കളുടെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും വേണ്ടി  സദാ സന്നദ്ധരാവുകയാണ് മരിയസദനം പ്രവര്‍ത്തകര്‍. അന്തേവാസികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും സേവനം മരിയസദനത്തിന്റെ കരുതലിന് കുറവൊന്നുമില്ല. ഈ മാതൃദിനത്തിലും അനാഥയായ ഒരു മാനസിക രോഗിയെ ഈരാറ്റുപേട്ട പോലീസിന്റെ സഹായത്തോടെ പുനരധിവസിപ്പിച്ചു കൊണ്ടാണ് മരിയ സദനം സമൂഹത്തിന് മുമ്പില്‍ മാതൃകയാകുന്നത്. പാല റോട്ടറി അസോസിയേഷന്‍ പ്രതിനിധികളായ  ലിറ്റി ടിസണ്‍ ത്രേസ്യാമ്മ എബ്രഹാം കല്ലുവേലില്‍,  ലീലു ത്രേസ്വി കൊട്ടുകപ്പള്ളി,  സുമ ടോമി, സുവര്‍ണ്ണ മാത്യു, ആശാ സെബാസ്റ്റ്യന്‍ മാറ്റത്തില്‍ എന്നിവരും കുരുവിനാല്‍ സെന്റ് മൈക്കിള്‍ ചര്‍ച്ച് മാതൃവേദി അംഗങ്ങളും മരിയ സദനത്തിലെ അമ്മമാര്‍ക്കും മക്കള്‍ക്കുമൊപ്പം മാതൃദിനംആഘോഷിച്ചു. 




Post a Comment

0 Comments