മുനമ്പം ഫിഷറീസിന്റെ പുതിയ ഷോറൂം പാലാ കട്ടക്കയം റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫ്രഷ് പച്ചമീന്‍, ഫ്രൂട്ട്‌സ്, വെജിറ്റബിള്‍സ് എന്നിവയും മീറ്റ് ഹബ്ബും, മിനി സൂപ്പര്‍ മാര്‍ക്കറ്റും പുതിയ സംരംഭത്തിന്റെ പ്രത്യേകതകളാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാണി സി കാപ്പന്‍ എം.എല്‍.എ ആദ്യ വില്ലന നിര്‍വഹിച്ചു. പച്ചക്കറി വിഭാഗത്തിന്റെ ആദ്യ വില്ലന നഗരസഭാധ്യക്ഷ ജോസിന്‍ ബിനോയും, മിനിസൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം നഗരസഭാംഗം ബിനു പുളിക്കക്കണ്ടവും നിര്‍വഹിച്ചു. നഗരസഭാംഗങ്ങളായ തോമസ് പീറ്റര്‍, പ്രൊഫ സതീഷ് ചൊള്ളാനി,വി.സി പിന്‍സ്, ബൈജു കൊല്ലംപറമ്പില്‍, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍, ബിജു പാലുപടവന്‍, ലാലിച്ചന്‍ ജോര്‍ജ്, ജോസുകുട്ടി പൂവേലി, അഡ്വ. സന്തോഷ് മണര്‍കാട്, വി.സി ജോസഫ്, സലി വി.ജി, അഡ്വ മാത്യു തോമസ് കട്ടക്കയം, റോയി പുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments