Breaking...

9/recent/ticker-posts

Header Ads Widget

നസ്രാണി ചരിത്ര സെമിനാര്‍ പരമ്പര മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലായില്‍ ഉദ്ഘാടനം ചെയ്തു.



നസ്രാണി ചരിത്ര സെമിനാര്‍ പരമ്പര മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലായില്‍ ഉദ്ഘാടനം ചെയ്തു.  2000 കൊല്ലമായി ഭാരതത്തില്‍ നിലനില്‍ക്കുന്ന നസ്രാണി സമൂഹത്തെക്കുറിച്ച് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നടത്താനിരിക്കുന്ന ചരിത്ര പരമ്പരയുടെ  ഉദ്ഘാടനമാണ് പാലായില്‍  ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചത്. രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക- സാംസ്‌കാരിക - ആരോഗ്യ-  വിദ്യാഭ്യാസ വികസനത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകള്‍  അതുല്യമാണെന്നും  നിര്‍ഭാഗ്യവശാല്‍  ഇതു തേച്ചുമായിച്ചു കളയാനുള്ള ശ്രമങ്ങള്‍ വിവിധ തലങ്ങളില്‍ നടക്കുന്നുണ്ടെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. നസ്രാണികള്‍ ഒന്നിച്ചു നിന്ന്  രാജ്യത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത  നസ്രാണികള്‍ ചിതറിക്കപ്പെട്ടിരിക്കുകയാണ്  നസ്രാണികള്‍ കൂടുതല്‍ ചരിത്രാന്വേഷികള്‍ ആകണമെന്നും  അദ്ദേഹം പറഞ്ഞു.പാലാ രൂപതാ വികാരി ജനറല്‍  ഫാദര്‍ ജോസഫ് മലേപ്പറമ്പില്‍, കോതമംഗലം രൂപത വികാരി ജനറല്‍  ഫാദര്‍ പയസ് മലേക്കണ്ടത്തില്‍, ക്രൈസ്തവ പണ്ഡിതരായ  പ്രൊഫസര്‍ ഡോക്ടര്‍ ജോര്‍ജ് മേനാച്ചേരി, ഡോക്ടര്‍ അബ്രഹാം ബെന്‍ഹര്‍, ഡോക്ടര്‍ ബാബു കെ വര്‍ഗീസ്, ഡോക്ടര്‍ എ.വി ജോര്‍ജ്  എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍  ഫാദര്‍ ജോസഫ് തറപ്പേല്‍, ജോയി തോമസ് പ്ലാത്തോട്ടം, റോണി പി.ജെ തൃശ്ശൂര്‍, ഫാദര്‍ സിറില്‍ തയ്യില്‍ എന്നിവര്‍നേതൃത്വം നല്‍കി.




Post a Comment

0 Comments