വീശിയടിച്ച കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് നീണ്ടൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഇടമനക്കരിയില്‍ പ്രകാശിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നത്. കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ വീടിന്റെ ഒരു ഭാഗത്തേക്ക് ഓടി രക്ഷപെട്ടു. പ്രകാശിന്റെ ഭാര്യയും അമ്മയും മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത് . പ്രകാശിന്റെ അമ്മയ്ക്ക് ഷീറ്റ് തകര്‍ന്നുവീണ് നിസ്സാര പരുക്കേറ്റു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രദീപ്കുമാര്‍, വൈസ് പ്രസിഡന്റ് പുഷ്പ തോമസ് , ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂര്‍ , വില്ലേജ് അധികൃതര്‍ , ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ പൊതുപ്രവര്‍ത്തകര്‍ക്കൊപ്പം വീട് സന്ദര്‍ശിച്ചു. പാടശേഖരപ്രദേശത്തെ പുറം ബണ്ടിനോട് ചേര്‍ന്നാണ് പ്രകാശിന്റെ വീട്. വീശിയടിച്ച കാറ്റില്‍ 2 ലക്ഷതിലധികം രൂപയുടെ നഷ്ടംകണക്കാക്കുന്നു.


.webp)


0 Comments