മെഡിക്കല്‍ UG കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ നടന്നു. ദേശീയതലത്തില്‍ നടക്കുന്ന പരീക്ഷയില്‍ കേരളത്തില്‍ നിന്നും 1.28 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് 2 മുതല്‍ ആരംഭിച്ച പരീക്ഷയില്‍ പത്യേക പരിശോധനകളും നിയന്ത്രണങ്ങളുമായാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. പരീക്ഷാ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ വാഹനങ്ങളുടെ നീണ്ടനിര രൂപപെട്ടു. രക്ഷിതാക്കളും കൂടിയെത്തിയപ്പോള്‍ പരീക്ഷാ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ വലിയ തിരക്കാണുണ്ടായത്. വാഹനങ്ങര്‍ തടസ്സം കൂടാതെ കടത്തിവിടാന്‍ പോലീസിനും ഏറെ പണിപ്പെടെണ്ടി വന്നു. പാര്‍ക്കു ചെയ്യാന്‍ സ്ഥലം ലഭിക്കാതെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചില വാഹനങ്ങള്‍ക്ക് പോലീസ് പിഴയിട്ടതില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു.





0 Comments