Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ഗവണ്‍മെന്റ് ഹൈസ്‌കൂളിന് പുതിയ വാഹനം



കാണക്കാരി ഗവണ്‍മെന്റ് ഹൈസ്‌കൂളിന് തോമസ് ചാഴിക്കാടന്‍ MP യുടെ ഫണ്ടുപയോഗിച്ച് പുതിയ വാഹനം വാങ്ങി.  എം.പിഫണ്ടില്‍ നിന്നും ലഭിച്ച 14 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സ്‌കൂള്‍ വാന്‍ വാങ്ങിയത്. ജൂണ്‍ പത്തിന് സ്‌കൂള്‍ വാനിന്റെ  ഔദ്യോഗികമായ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിക്കും. നൂറുമേനി വിജയത്തില്‍ മികവിന്റെ കേന്ദ്രമായി നില്‍ക്കുന്ന കാണക്കാരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും  അഭിമാനമാവുകയാണ് പുതിയ വാഹനം. സ്‌കൂളിന്റെ ഭൗതിക പശ്ചാത്തലങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും മെച്ചപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍.  പുതിയ സ്‌കൂള്‍ വാഹനത്തിന് പെട്രോള്‍ വാങ്ങുന്നതിനും ഡ്രൈവറുടെ ശമ്പളം നല്‍കുന്നതിനും  അറ്റകുറ്റപ്പണികള്‍ക്കുമായി വേണ്ടിവരുന്ന തുക  കണ്ടെത്തുവാനായി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേയ് 29ന് പായസ ചലഞ്ച് നടത്തും. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സപ്ന ജൂലിയറ്റ്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍കെ പി ജയപ്രകാശ്,വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍.കെ. ജി, പിടിഎ കമ്മിറ്റിയംഗം ബിജു എന്നിവര്‍ക്കൊപ്പം മറ്റ് അധ്യാപകരും ചേര്‍ന്ന് ഏറെ സന്തോഷത്തോടെയാണ് പുതിയ വാഹനം സ്‌കൂളില്‍എത്തിച്ചത്. 




Post a Comment

0 Comments