Breaking...

9/recent/ticker-posts

Header Ads Widget

എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ "താക്കീത് " പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു



പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ താക്കീത് പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ സംഗമം ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാര്‍  ഉദ്ഘാടനം ചെയ്തു. ഇന്നത്തെ സമരം താക്കീത് മാത്രമാണെന്നും ആനുകൂല്യ നിഷേധങ്ങള്‍ തുടരുകയാണെങ്കില്‍ ശക്തമായ സമര പരിപാടിയുമായി സംഘടന മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ചിലെ വിവിധ ഓഫീസുകളില്‍ നടന്ന പ്രതിഷേധ കൂട്ടായ്മകള്‍ക്ക് സംസ്ഥാന കമ്മറ്റിയംഗം ജി.ആര്‍. സന്തോഷ് കുമാര്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് പ്രദീഷ് കുമാര്‍ കെ.സി, സെക്രട്ടറി അരുണ്‍ കുമാര്‍ പി.ഡി., ട്രഷറര്‍ വിജിമോള്‍ ടീച്ചര്‍, സംസ്ഥാന കൗണ്‍സിലംഗം നിസ്സാമുദ്ദീന്‍ ഇ., അബ്ദുള്‍ മനാഫ്, റോബി സി. ഐസക് , ജയന്‍ പി.ആര്‍, അമല്‍ കുമാര്‍ ,എല്‍സമ്മ ജോസഫ് , ജിന്‍സ് ജോസഫ് , സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments