Breaking...

9/recent/ticker-posts

Header Ads Widget

കൂടാരം ഭവന പദ്ധതിയിലെ നാലാമത്തെ ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം



ഞീഴൂര്‍ നിത്യസഹായകന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന കൂടാരം ഭവന പദ്ധതിയിലെ നാലാമത്തെ ഭവനത്തിന്റെ വെഞ്ചരിപ്പ്  കര്‍മ്മം  മെയ് 14ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് പള്ളിക്കുന്നിലാണ് 'മരിയ കൃപ' എന്ന  വീട് നിര്‍മ്മിച്ചിരിക്കുന്നത്. കുരുന്നു കലാപ്രതിഭകളായ മിഥുന്‍,  വിസാദ്,  മവീചിക എന്നീ കുട്ടികള്‍ക്കാണ് നിത്യ സഹായകന്‍  വീട് ഒരുക്കിയിരിക്കുന്നത്. 14ന് ഉച്ചകഴിഞ്ഞ് മൂന്നിന്  ഞീഴൂര്‍ ഉണ്ണിമിശ്ശിഹാ പള്ളി വികാരി ഫാദര്‍ സജി മെത്താനത്ത് വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കും.  ഫാദര്‍ ഡോ. ജോസഫ് പരിയാത്ത് താക്കോല്‍ കൈമാറും. ഫാദര്‍ വെസ്‌ളി കുരുവിള ആശിര്‍വാദം കര്‍മ്മം നടത്തും. തുടര്‍ന്ന് ചേരുന്ന  സമ്മേളനം തോമസ് ചാഴിക്കാടന്‍ എം.പി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് അധ്യക്ഷനായിരിക്കും. അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എംഎല്‍എ,  ആദരിക്കല്‍ ചടങ്ങും,  ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ സുഷമ രോഗി 1 സഹായ വിതരണവുംനിര്‍വഹിക്കും.  കാപ്പുന്തലയിലെ ഓട്ടോ  തൊഴിലാളിയായ  ജയന്‍ പുഞ്ചമുള്ളില്‍ സംഭാവനയായി നല്‍കിയ  5 സെന്റ് സ്ഥലത്താണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഞീഴൂര്‍ സ്വദേശിയും അമേരിക്കന്‍ മലയാളിയുമായ കൊച്ചുപുരക്കല്‍ സജിമോന്‍ പോളും,  ഭാര്യ മേഴ്‌സിയും ആണ് ഭവന നിര്‍മ്മാണത്തിനുള്ള ഫണ്ട് നല്‍കിയത്.  ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ്,  തോമസ് അഞ്ചമ്പില്‍, ജെയിംസ് കൈതമല, സിന്ധു വി കെ  എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments