കിടപ്പു രോഗികള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും റേഷന്‍ സാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കാനുള്ള ഒപ്പം പദ്ധതി ശ്രദ്ധേയമാകുന്നു . അതിദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍ക്കൊപ്പമാണ് റേഷന്‍ കടകളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ സാധനങ്ങളെത്തിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നടപടി സീകരിക്കുന്നത്. സേവനസന്നദ്ധരായ ഓട്ടോ തൊഴിലാളികളുടെ സഹകരണത്തോടെയാണ് ഒപ്പം പദ്ധതി നടപ്പാക്കുനത്. പദ്ധതിയുടെ ഏറ്റുമാനൂര്‍ മേഖലാ തല ഉദ്ഘാടനം മന്ത്രി VN വാസവന്‍ നിര്‍വഹിച്ചു. പുന്നത്തുറ കവലയില്‍ റേഷന്‍ സാധനങ്ങളുമായി യാത്രയാരംഭിച്ച ഓട്ടോയുടെ ഫ്‌ലാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് അധ്യകയായിരുന്നു. നഗരസഭാംഗങ്ങളായ ES ബിജു, പ്രിയ രാജേഷ് , ജില്ലാ സപ്ലെ ഓഫീസര്‍ V ജയപ്രകാശ് , താലൂക് സപ്ലൈ ഓഫീസര്‍ B സജനി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍പങ്കെടുത്തു.





0 Comments