ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ സിവില്‍ സപ്ലൈസ് വകുപ്പ് നടപ്പാക്കുന്ന ഒപ്പം പദ്ധതിയുടെ മീനച്ചില്‍ താലൂക്ക്തല ഉദ്ഘാടനം മാണി കാപ്പന്‍ MLA നിര്‍വഹിച്ചു. കിടപ്പു രോഗികള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും റേഷന്‍ സാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പദ്ധതിയില്‍ പങ്കെടുക്കുന്ന ഓട്ടോറിക്ഷകളുടെ ഫ്‌ലാഗ് ഓഫ് MLA നിര്‍വഹിച്ചു മുണ്ടുപാലത്തെ റേഷന്‍ കടയുടെ പരിസരത്തു നടന്ന യോഗത്തില്‍ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ അധ്യക്ഷയായിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷാജു തുരുത്തന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ B സജനി, അഡ്വ. സണ്ണി ഡേവിഡ്, ബിനീഷ് ചൂണ്ടച്ചേരി, സാം മൈക്കിള്‍ , സൗമ്യ ck, റോയി തോമസ് ,ടോബിന്‍ ജോസഫ് തുടങ്ങിയവര്‍പങ്കെടുത്തു.





0 Comments