Breaking...

9/recent/ticker-posts

Header Ads Widget

ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ യോഗവും പഠനോപകരണ, ചികിത്സാ സഹായവിതരണവും ഞായറാഴ്ച്ച



ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ പ്രഥമ യോഗവും 150 കുട്ടികള്‍ക്ക് പഠനോപകരണവും, ചികിത്സാ സഹായവിതരണവും ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് നടക്കുമെന്ന്  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഒരുമയുടെ അങ്കണത്തില്‍ വച്ച് നടക്കുന്ന പരിപാടി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘടനം ചെയ്യും. 2017 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഒരുമ എല്ലാ വര്‍ഷവും നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു വരുന്നു. വര്‍ഷങ്ങളായി ഒരുമ ഏറ്റെടുത്തിരിക്കുന്ന 30 കുട്ടികള്‍ ഉള്‍പ്പടെ 150 കുട്ടികള്‍ക്കാണ് ഈ വര്‍ഷം പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ഇതോടൊപ്പം തന്നെ നിര്‍ധനരായ 12 പേര്‍ക്ക് ചികിത്സാ സഹായവും നല്‍കും. പത്താംക്ലാസ് പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജംയ നേടിയവരെ ചടങ്ങിലാദരിക്കും. ശ്വാസകോശ സംബന്ധമായ അസുഖത്താല്‍ മുന്ന് വര്‍ഷങ്ങളായി ആശുപത്രിയില്‍ കഴിഞ്ഞുകൊണ്ടിരിക്കുന്ന വയല സ്വദേശി സുധനനും കുടുംബത്തിനും വേണ്ടി ഒരുമ നിര്‍മിച്ചു നല്‍കുന്ന ഒരുമയുടെ ഭവന നിര്‍മാണപദ്ധതിയിലെ അഞ്ചമത്തെ വീടിന്റെ കട്ടള വെയ്പ്പ് കര്‍മവും  സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കായി തയ്യല്‍ മെഷീനുകളും, ഹൈടെക് കോഴിക്കൂടുകളും വിതരണം ചെയ്യും.  ഒരുമ പ്രസിഡന്റ് കെ കെ ജോസ് പ്രകാശ്, ഷാജി അഖില്‍ നിവാസ്, ജോയ് മയിലംവേലി, സനില്‍ കുമാര്‍ സനില്‍നിവാസ്, അസറുദീന്‍ ഇല്ലിക്കല്‍, ശ്രുതി സന്തോഷ്, സിജ്ഞ ഷാജി, ദിവ്യ ഷിജു, ബിജി സനീഷ് എന്നിവര്‍ വാര്‍്ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments