പാലാ ബൈപാസ് റോഡില്‍ സിവില്‍ സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട കാര്‍ റോഡിലെ ഡിവൈഡറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു കയറി. പൂഞ്ഞാര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കാര്‍ യാത്രികരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. പാലാ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.





0 Comments