പാലാ കവീക്കുന്നില്‍ കാര്‍ നിയന്ത്രണം വിട്ട് തലകുത്തനെ മറിഞ്ഞു. ഇളംതോട്ടം കൊച്ചിടപ്പാടി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ജോളിച്ചന്‍ ചീരാംകുഴിയുടെ റബ്ബര്‍ തോട്ടത്തിലേയ്ക്കാണ് മറിഞ്ഞത്. വണ്ടിയ്ക്ക് ബ്രേക്ക് നഷ്ടപ്പെട്ടതാണ് നിയന്ത്രണം വിട്ട് മറിയാന്‍ കാരണമായത്. വൈകീട്ട് ഏഴു മണിയ്ക്കാണ് സംഭവം നടന്നത്. കാറുടമയും, ഭാര്യയും, കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.





0 Comments