പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപം ബസ് ഇടിച്ച് തമിഴ്‌നാട് സ്വദേശി മരണമടഞ്ഞു. തമിഴ്‌നാട് ഉശിലാംപെട്ടി പുതുപ്പെട്ടി സ്വദേശി മഹാലിംഗം എന്ന രാജേഷ് ആണ് മരിച്ചത്. ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ബുധനാഴ്ച രാത്രി 8.30ഓടെയാണ് അപകടം. രാജേഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഈ ഭാഗത്ത് വെളിച്ചക്കുറവു മൂലം അപകടം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. മദ്യം കഴിച്ച് കിടക്കുകയാണെന്നാണ് സമീപത്തുള്ള ഓട്ടോറിക്ഷ തൊഴിലാളികള്‍ ആദ്യം കരുതിയത്. രക്തം വാര്‍ന്നൊഴുന്നത് കണ്ട് വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയില്‍. തൊടുപുഴ ഉടുമ്പന്നൂരില്‍ കോഴിക്കടയിലെ തൊഴിലാളിണ് രാജേഷ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പാലായില്‍ ഹോട്ടല്‍ തൊഴിലാളിയായ രഞ്ജിത്ത്സഹോദരനാണ്.





0 Comments