പാലാ മരിയസദനത്തില്‍ സ്‌കീസൊഫ്രീനിയ ദിനം ആചരിച്ചു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ്, സൈക്യാടി വിഭാഗം HOD ഡോ. റോയ് എബ്രഹാം കള്ളിവയലില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംഗീത രചന, ചിത്രരചന തുടങ്ങി സ്‌കീസൊഫ്രീനിയ രോഗികളില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുവാന്‍ സാധിച്ചാല്‍ ഈ രോഗാവസ്ഥ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് ഡോ. റോയ് അബ്രാഹം കള്ളിവയലില്‍ അഭിപ്രായപ്പെട്ടു. ഡോ അനീഷ് കെ.ആര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്), ഡോ സിജോ അലക്്‌സ് ( കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, സൈക്ലിനിക്ക് ഭരണങ്ങാനം),ജൂലി സി മാത്യു ( ഡയറക്ടര്‍ വെക്ക് അപ്പ് കൗണ്‍സിലിങ് സെന്റര്‍ പാലാ), മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ്, നഗരസഭാംഗം ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. പത്താം ക്ലാസ്സ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ മരിയസദനത്തിലെ ശരത്തിനെയും, സംഗീതയെയും യോഗത്തില്‍ അനുമോദിക്കുകയും, സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.





0 Comments