Breaking...

9/recent/ticker-posts

Header Ads Widget

സ്വയംതൊഴില്‍ ഗ്രൂപ്പ് സംരംഭം സ്‌നേഹിത തയ്യല്‍ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു



പാലാ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കിയ സ്വയംതൊഴില്‍ ഗ്രൂപ്പ് സംരംഭം സ്‌നേഹിത തയ്യല്‍ യൂണിറ്റിന്റെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍  ജോസിന്‍ ബിനോ നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ സാവിയോ കാവുകാട്ട്,  ഷാജു തുരുത്തന്‍, അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം, ഷീബാ ജിയോ  തുടങ്ങിയവര്‍ പ്രസംഗിച്ചു. പരുമലക്കുന്ന്  നിവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും, ഉപജീവനമാര്‍ഗ്ഗം  ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് തയ്യല്‍ യൂണിറ്റ് ആരംഭിക്കുന്നത്. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ പ്രാദേശിക സാമ്പത്തിക വികസനത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഇമ്പ്‌ളിമെന്റേഷന്‍ ഓഫീസര്‍  ചന്ദ്രന്‍ പി, ഇന്റേണ്‍സ് സുചിത്ര പി സജീവ്,  അജയ് ജോസ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ശ്രീകല അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments