നീതി ലാബിന്റെ അന്‍പതാമത് ബ്രാഞ്ച് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. സെന്റ് മേരീസ് HSS ന് എതിര്‍വശം മരിയന്‍ ടവറില്‍ പുതിയ ലാബിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റ്യനും, ജോസ് കെ മാണി എം.പി യും ചേര്‍ന്ന് നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ, നഗരസഭാംഗം ബിജി ജോജോ, പ്രൊഫ. സതീഷ് ചൊള്ളാനി, അഡ്വ. സണ്ണി ഡേവിഡ്, അഡ്വ ജോസ് ടോം, ഫാദര്‍ ജോസഫ് തടത്തില്‍, ഫാദര്‍ ജയ്‌സണ്‍ കൊളന്നൂര്‍, സി.പി ചന്ദ്രന്‍ നായര്‍, ഒ.എം സുരേഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഫുള്‍ ബോഡി ഹെല്‍ത്ത് ചെക്ക് അപ്പ് 500 രൂപയ്ക്കും, എല്ലാ ബ്ലഡ് ടെസ്റ്റുകള്‍ക്കും പത്തു മുതല്‍ 50 ശതമാനം വരെ കുറഞ്ഞ നിരക്കുകളുമായാണ് നീതി ലാബ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചത്.





0 Comments