പൊതുനിരത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിവാക്കാന്‍ പിഡബ്ല്യുഡി, പോലീസ് അധികാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി പാലാ മുന്‍സിപ്പല്‍ ഓഫീസിന് സമീപമുള്ള വെയിറ്റിംഗ് ഷെഡും പിഡബ്ല്യുഡി റോഡും കയ്യേറി നിര്‍മ്മിച്ച ഷെഡ് ഇതുവരെ പൊളിച്ച് നീക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രസ്തുത പന്തലിന് മുന്നില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. പിഡബ്ല്യുഡി അനുമതിയില്ലാതെ നിര്‍മ്മിച്ച ഷെഡ് ഉടന്‍ പൊളിച്ചു നീക്കുമെന്ന് പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ ഉറപ്പ് നല്കിയിരുന്നു. അനധികൃതമായി ഷെഡ് അവിടെ നിലനിര്‍ത്താന്‍ അനുവദിച്ച അധികാരികളുടെ ഇരട്ടത്താപ്പ് നയത്തില്‍ പ്രതിഷേധിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും സജി പറഞ്ഞു. പോലീസും , പി ഡബ്ല്യൂ ഡിയും ഈ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയിരിക്കുന്നതാണെന്നും സജി ആരോപിച്ചു. പതിഷേധ സമരത്തിന് ഡിസിസി സെക്രട്ടറി ആര്‍ സജീവ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാട് ,ഡിസിസി വൈസ് പ്രസിഡണ്ട് കെ.സി നായര്‍ ,അനസ് കണ്ടത്തില്‍ ,സന്തോഷ് മണര്‍കാട് , വിസി പ്രിന്‍സ്,വിജി വിജയകുമാര്‍ , ജോസ് വേര നാനി, ഷോജി ഗോപി , കെ.സി. കുഞ്ഞുമോന്‍ , ജോഷിനെല്ലിക്കുന്നേല്‍, നോയല്‍ ലൂക്ക്, ബിനോയി ചുരനോലില്‍ , ജോയിസ് പുതിയമഠം തുടങ്ങിയവര്‍പ്രസംഗിച്ചു.





0 Comments