Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ വീട്ടമ്മയെ ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.



പാലായില്‍ വീട്ടമ്മയെ ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മരങ്ങാട്ടുപള്ളി ശാന്തിനഗര്‍ ഭാഗത്ത് പൂത്തോടിയില്‍ ഷൈജു  (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ വൈകിട്ട് പാലാ ടൗണില്‍ വച്ച് വീട്ടമ്മയെ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും,ബലമായി ഓട്ടോറിക്ഷയില്‍ കയറ്റുകയും, കുതറി ഓടാന്‍ ശ്രമിച്ച വീട്ടമ്മയെ അടിക്കുകയുമായിരുന്നു. ഇയാള്‍ക്ക് വീട്ടമ്മയോട് മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാള്‍ വീട്ടമ്മയെ ആക്രമിച്ചത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി ടോംസണ്‍, സി.പി.ഒ മാരായ ശ്യാം ലാല്‍, സുബി. ബി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments