ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പുലിയന്നൂര്‍ കാണിക്ക മണ്ഡപത്തിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. ഒരേ ദിശയില്‍ നിന്ന് വന്ന കാറ്, ഗ്യാസ് ടാങ്കര്‍ ലോറി, ടോറസ് എന്നീ വാഹനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. മുന്നില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് മൂലം തൊട്ടു പിറകെ വന്ന ഗ്യാസ് ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കും ബ്രേക്ക് ചവിട്ടി വണ്ടി റോഡില്‍ നിര്‍ത്തേണ്ടി വന്നു. തൊട്ടു പിന്നാലെ എത്തിയ ടോറസ് ലോറി ഡ്രൈവര്‍ വണ്ടി നിര്‍ത്താന്‍ ശ്രമിച്ചു എങ്കിലും കഴിയാതെ ടോറസ് ഉരുണ്ട് നീങ്ങി ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഗ്യാസ് ടാങ്കര്‍ ലോറി കാലിയായിരുന്നത് മൂലം വലിയ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകട സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പാലാ പോലീസ് സ്ഥലത്തെ ഗതാഗതം പുനസ്ഥാപിച്ചു.





0 Comments