പാലാ സെന്റ് തോമസ് കോളേജ് ഹോസ്റ്റലില്‍ 56 വര്‍ഷം മുന്‍പ് ഒന്നിച്ചു താമസിച്ചു പഠിച്ചവര്‍ അതേ ഹോസ്റ്റല്‍ മന്ദിരത്തില്‍ വീണ്ടും ഒത്തുചേര്‍ന്നു. പഴയ സഹപാഠികളില്‍ പലര്‍ക്കും പ്രത്യേകിച്ച് ഒരേ മുറിയില്‍ താമസിച്ചിരുന്നവര്‍ക്കുപോലും കണ്ടപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തിരിച്ചറിഞ്ഞപ്പോഴാകട്ടെ അതൊരു വികാരനിര്‍ഭരമായ കൂടിച്ചേരലായി. വികാര വായ്‌പ്പോടെ കെട്ടിപുണര്‍ന്നു പഴയ സൗഹൃദം ഓര്‍ത്തെടുക്കുയായിരുന്നു പഴയ കൂട്ടുകാര്‍. ഇപ്പോഴത്തെ ഹോസ്റ്റല്‍ വാര്‍ഡന്മാരും ഗ്രൂപ്പ് അംഗങ്ങളും പങ്കെടുത്തു. ഫാ. ജോസഫ് തറപ്പേല്‍, ഗ്രൂപ്പ് പ്രസിഡണ്ട് ഫിലിപ്പ് പഴേമ്പള്ളി, അഡ്വ. എബ്രഹാം വാക്കാനാല്‍, ആന്റണി വര്‍ഗീസ്, എ.ജെ തോമസ്, റിട്ട. എസ്.പി ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളായി എബ്രഹാം മാത്യു, സി.ജെ ചാക്കോ, ഫിലിപ്പ് തോമസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോളേജ് മാനേജ്‌മെന്റിനു വേണ്ടി ഫാ. ജോസഫ് പള്ളയ്ക്കന്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ വിവരശേഖരണം നടത്തി. ഉച്ചഭക്ഷണത്തിനു ശേഷം ഗ്രൂപ്പ് അംഗങ്ങള്‍ പങ്കെടുത്ത കലാപരിപാടികളും നടന്നു. എഴുപതുകള്‍ കടന്ന പഴയ സുഹൃത്തുക്കള്‍ ഈ സമ്മേളനത്തില്‍ ഭാര്യാ സമേതരായാണ് എത്തിയത്. അന്നത്തെ ഹോസ്റ്റല്‍ അന്തേവാസികള്‍ ഇപ്പോള്‍ മുത്തച്ഛന്മാരായപ്പോള്‍ വലിയ സംതൃപ്തിയോടെ യോഗത്തില്‍ പങ്കെടുത്ത് വൈകുന്നേരത്തോടെ മടങ്ങുകയായിരുന്നു.





0 Comments