Breaking...

9/recent/ticker-posts

Header Ads Widget

മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പ്ലാവോലിക്കവല പുല്ലുപാലത്ത് ജോബിന്‍ മാത്യു എന്നയാളെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ രാത്രി സമീപവാസിയായ മധ്യവയസ്‌കനെ ആക്രമിക്കുകയായിരുന്നു. ഇയാള്‍  തന്റെ ഭാര്യയെ  ഉപദ്രവിച്ചത് മധ്യവയസ്‌കന്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാള്‍ മധ്യവയസ്‌കനെ കമ്പും, കത്തിയും ഉപയോഗിച്ച് ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊന്‍കുന്നം സ്റ്റേഷന്‍ എസ്.എച്ച്. ഓ രാജേഷ് എന്‍, എസ്.ഐ റെജിലാല്‍ കെ.ആര്‍, സുഭാഷ്, സി.പി.ഓ ജോബി സെബാസ്റ്റ്യന്‍, പ്രിയ എന്‍.ജി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്ചെയ്തു.




Post a Comment

0 Comments