വിവാഹ വാഗ്ദാനം നല്‍കി 52 കാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് എന്‍.ആര്‍ സിറ്റി ഭാഗത്ത് കൊല്ലംപറമ്പില്‍ വീട്ടില്‍ സുരേഷ് പി (66) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി എത്തിയ 52 കാരിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പുതുപ്പള്ളി ഭാഗത്ത് നിന്ന് പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഒ യൂ.ശ്രീജിത്ത്, എസ്.ഐ പ്രസന്നകുമാര്‍, മുഹമ്മദ് നൗഷാദ്, സി.പി.ഒ മാരായ പ്രതീഷ് രാജ്, അജിത്, സുജീഷ്, വിപിന്‍,അജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.





0 Comments