മദ്യാസക്തി മാനസിക രോഗമാവുമ്പോള്‍ രോഗിയുടെ പ്രവൃത്തി ഒരിക്കലും മുന്‍കൂട്ടി പ്രവചിക്കാനാവില്ലെന്ന് ആന്റി നര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റും, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, സൈക്കോളജിക്കല്‍ കൗണ്‍സിലറുമായ പ്രസാദ് കുരുവിള പറഞ്ഞു. ചുറ്റും നില്‍ക്കുന്നവര്‍ തന്നെ അപായപ്പെടുത്താന്‍ നില്‍ക്കുന്നവരാണെന്നുള്ള തോന്നലാണ് ഈ കൃത്യത്തിന് കാരണമാക്കിയത്. മദ്യപിച്ചാല്‍, നല്ല പാഠം പറഞ്ഞുകൊടുക്കുന്ന അധ്യാപകനും ഈ മാനസികാവസ്ഥ ഉണ്ടാകാമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവം. മദ്യത്തെ ന്യായീകരിക്കുന്നവര്‍ക്കും, ലൈസന്‍സ് നല്‍കുന്നവര്‍ക്കും, വില്‍ക്കുന്നവര്‍ക്കും ഡോ. വന്ദന സംഭവം ഒരു പാഠമാകണമന്നും പ്രസാദ് കുരുവിള പറഞ്ഞു. മദ്യപനായ രോഗിയെ ആശുപത്രിയിലെത്തിക്കുമ്പോഴുള്ള കരുതലോ, പരിചയക്കുറവോ ആണ് പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച. ഇവിടെ മദ്യമാണ് പ്രധാന വില്ലനെന്നും പ്രസാദ് കുരുവിള പറഞ്ഞു.





0 Comments